- 2021ലെ മിസ്സ് യൂണിവേഴ്സ് - ഹർനാസ് സന്ധു(പഞ്ചാബ് )
- മിസ്സ് യൂണിവേഴ്സാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരി - ഹർനാസ് സന്ധു
- ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി - സുസ്മിത സെൻ (1994)
- ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്സ് പട്ടം നേടിയ രണ്ടാമത് ഇന്ത്യക്കാരി - ലാറ ദത്ത (2000)
- 2020ലെ മിസ്സ് യൂണിവേഴ്‌സ് ആയത് :- ആൻഡ്രിയ മെസ(മെക്സിക്കോ)
ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം. സുസ്മിതാ സെന്നിനും (1994), ലാറാ ദത്തയ്ക്കും (2000) ശേഷം 21 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കിരീടം വീണ്ടും ഇന്ത്യന്‍മണ്ണിലെത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹര്‍ണാസ്.
ഇസ്രയേലിലെ ഏയ്‌ലറ്റില്‍നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ചണ്ഡീഗഢിലെ ഇരുപത്തിയൊന്നുകാരി ഒന്നാമതെത്തിയത്. 79 രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ഥികളെയാണ് ഹര്‍നാസ് പിന്നിലാക്കിയത്. പാരഗ്വായുടെ നാദിയ ഫെരേര (22) രണ്ടാം സ്ഥാനവും ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വ (24) മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
കഴിഞ്ഞവര്‍ഷത്തെ മിസ് യൂണിവേഴ്‌സായ മെക്‌സിക്കന്‍ സ്വദേശിനി ആന്‍ഡ്രിയ മെസ കിരീടം ഹര്‍നാസിനെ അണിയിച്ചു. 17-ാം വയസ്സില്‍ ചണ്ഡീഗഢിനെ പ്രതിനിധാനംചെയ്ത് ടൈംസ് ഫ്രഷ് ഫെയ്‌സായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഹര്‍നാസ് മത്സരരംഗത്ത് തന്റെ യാത്ര ആരംഭിച്ചത്.
Miss Universe 2021 - India's Harnaaz Sandhu