- 2021 - ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് - സാറാ ജോസഫ്
- 2021 ഓടക്കുഴൽ അവാർഡ് നേടിയ സാറാ ജോസഫിന്റെ കൃതി ഏതായിരുന്നു - ബുധിനി
- ഓടക്കുഴൽ പുരസ്കാരം നൽകുന്നത് - ഗുരുവായൂരപ്പൻ ട്രസ്റ്റ്
- ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയ കവി - ജി. ശങ്കരക്കുറുപ്പ്
- ഓടക്കുഴൽ പുരസ്കാര തുക - 30,000 രൂപ
- 2019 - ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് - എൻ. പ്രഭാകരൻ
- 2019 ഓടക്കുഴൽ അവാർഡ് നേടിയ എൻ പ്രഭാകരന്റെ കൃതി ഏതായിരുന്നു - മായാമനുഷ്യൻ
- 2018 ൽ ഓടക്കുഴൽ അവാർഡ് നേടിയ "മലയാള നോവലിന്റെ ദേശകാലങ്ങൾ" എന്ന കൃതി രചിച്ചത് ആരാണ് - ഇ. വി. രാമകൃഷ്ണൻ
- പ്രഥമ ഓടക്കുഴൽ പുരസ്കാര ജേതാവ് - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ബുധിനി എന്ന നോവലിനാണ് പുരസ്‌കാരം.
30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 2ന് സമ്മാനിക്കും. ഡോ. എം.ലീലാവതിയാണ് സാറാ ജോസഫിന് പുരസ്‌കാരം സമ്മാനിക്കുക. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്.
2019-ലെ ഓടക്കുഴല്‍ അവാര്‍ഡ് കഥാകൃത്ത് എന്‍. പ്രഭാകരന് ആണ് ലഭിച്ചത്. മായാമനുഷ്യര്‍ എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്. 1968 മുതല്‍ നല്‍കുന്ന അവാര്‍ഡ് കഴിഞ്ഞ വര്‍ഷം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.
Sara Joseph won the Odakkuzhal award 2021