ദക്ഷിണധ്രുവത്തില്‍ ഒറ്റയ്ക്കു സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ വംശജ - ഹര്‍പ്രീത് ചാണ്ടി


  • ദക്ഷിണധ്രുവത്തില്‍ ഒറ്റയ്ക്കു സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ വംശജ - ഹര്‍പ്രീത് ചാണ്ടി
  • ദക്ഷിണധ്രുവത്തിൽ എത്തിയ ആദ്യ വനിത - എഡിത് മാസ്ലിൻ ജാക്കിറോണ

 ഒറ്റയ്ക്ക് ദക്ഷിണധ്രുവത്തില്‍ സഞ്ചരിച്ച ആദ്യ ഇന്ത്യന്‍ വംശജയെന്ന ചരിത്രംകുറിച്ച് 32-കാരിയായ ക്യാപ്റ്റന്‍ ഹര്‍പ്രീത് ചാണ്ടി. ബ്രിട്ടീഷ്‌സിഖ് സൈനിക ഉദ്യോഗസ്ഥയും ഫിസിയോ തെറാപ്പിസ്റ്റുമായ ഹര്‍പ്രീതിന് പോളാര്‍ പ്രീത് എന്നും വിളിപ്പേരുണ്ട്. മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് താപനിലയെയും മണിക്കൂറില്‍ 60 മീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനെയും അതിജീവിച്ചാണ് ഹര്‍പ്രീത് 40 ദിവസങ്ങള്‍കൊണ്ട് 1127 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയത്. 2021 നവംബര്‍ 24-നാണ് ഹര്‍പ്രീത് യാത്രതുടങ്ങിയത്. ദക്ഷിണധ്രുവത്തിലെ യൂണിയന്‍ ഹിമാനിയുടെ തുടക്കത്തില്‍ വിമാനമാര്‍ഗമാണ് അവരെത്തിയത്. പിന്നീട് ഒറ്റയ്ക്കുള്ള യാത്രതുടങ്ങി. 

British-born Indian woman Captain Harpreet Chandi become the first woman of color to complete a solo expedition of Antarctica.

വളരെ പുതിയ വളരെ പഴയ