ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിനും ആപ്പിളിന്റെ ഐ.ഒ.എസിനും ബദലായി ഇന്ത്യയില്‍ നിര്‍മിച്ച മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഭാരോസ് (BharOS)തയ്യാറായി. ഐ.ഐ.ടി. മദ്രാസാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം തദ്ദേശീയമായി വികസിപ്പിച്ചത്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാണ് ഭാരോസ് വികസിപ്പിച്ചത്. സര്‍ക്കാര്‍,പൊതു സംവിധാനങ്ങളില്‍ ഉപയോഗിക്കാനുള്ള സൗജന്യ ഓപ്പണ്‍ സോഴ്‌സ് ഓപ്പറേറ്റിങ് സിസ്റ്റമാണിത്.സ്മാര്‍ട്ട് ഫോണുകളില്‍ വിദേശ ഒ.എസുകളെ കൂടുതലായി ആശ്രയിക്കുന്നതിന് പകരം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായാണ് ഭാരോസ് വികസിപ്പിച്ചെടുത്തത്. ഭാരത് ഒ.എസ്. എന്നതിന്റെ ചുരുക്കപ്പേരാണ് ഭാരോസ്.നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് ഇതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.ലോകത്തെ ആദ്യ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ജി.എന്‍.യു. ലിനക്‌സിനെ ആധാരമാക്കി വികസിപ്പിച്ച ഭാരോസ് മൊബൈല്‍ ഫോണിലും ഡെസ്‌ക് ടോപ്പിലും ലാപ്‌ടോപ്പിലും ഉപയോഗിക്കാം.
BharOS is a mobile operating system designed by IIT Madras. It is an Indian government-funded project to develop a free and open-source operating system (OS) for use in government and public systems.