ഗോള്ഡന് ഗ്ലോബ് പുരസ്കാരം 2023
80ാമത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ലോസ് ഏഞ്ചൽസിൽ ഈ വർഷം പ്രഖ്യാപിച്ചപ്പോൾ ആർ.ആർ.ആർ എന്ന ചിത്രത്തിലെ എം.എം.കീരവാണി സംഗീതം നൽകിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ലഭിച്ച ഗോൾഡൻ ഗ്ലോബ് പുരസ്കാരംനേടി . സ്റ്റീവൻ സ്പിൽബെർഗ് സംവിധാനം ചെയ്ത ദി ഫാബെൽമാൻസ് എന്ന ചിത്രത്തെ ഡ്രാമ വിഭാഗത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുത്തു. സ്റ്റീവൻ സ്പിൽബെർഗ് ആണ് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് സ്വന്തമാക്കിയതും. മാർട്ടിൻ മക്ഡൊണാഗ് ഒരുക്കിയ ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ ആണ് മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ മികച്ച ചിത്രം.
ഡ്രാമ വിഭാഗത്തിൽ എൽവിസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്റ്റിൻ ബട് ലർ മികച്ച നടനും താർ എന്ന ചിത്രത്തിലെ അഭിനയത്തിന് കേറ്റ് ബ്ലാഞ്ചെറ്റ് മികച്ച നടിയുമായി. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ എന്ന ചിത്രത്തിലൂടെ കോളിൻ ഫാരെൽ മികച്ച നടനായപ്പോൾ എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ലൂടെ മിഷേൽ യോ മികച്ച നടിക്കുള്ള പുരസ്കാരം നേടി. ദി ബാൻഷീസ് ഓഫ് ഇനി ഷെറിന് തിരക്കഥയെഴുതിയ മാർട്ടിൻ മക്ഡൊണാഗ് മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു.
എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് ലെ അഭിനയത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം കെ ഹുയ് ക്വാൻ നേടി. ബ്ലാക്ക് പാന്തറിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ഏഞ്ചല ബാസെറ്റ് സ്വന്തമാക്കി. അർജന്റീന 1985 എന്ന ചിത്രത്തെ മികച്ച ഇംഗ്ലീഷ് ഇതര ഭാഷ സിനിമയായി തിരഞ്ഞൈടുത്തു.
Golden Globe Awards 2023