എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി ജഗ് ദീപ് ധന്‍കര്‍ ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ 346 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
രാജസ്ഥാനിലെ ജാട്ട് നേതാവായ ധന്‍കര്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1989ല്‍ ജനതാദള്‍ ടിക്കറ്റില്‍ ലോക്‌സഭയിലെത്തി. 1990-91 കാലത്ത് ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായിരുന്നു. 2004ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2019ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്നു.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ 1951 മേയ് 18ന് ഗോകല്‍ചന്ദിന്റെയും കേസരി ദേവിയുടെയും മകനായാണ് ജഗ് ദീപ് ജനിച്ചത്. ചിത്തോര്‍ഗഢിലെ സൈനിക സ്‌കൂളില്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഹൈസ്‌കൂള്‍ പഠനം. രാജസ്ഥാന്‍ സര്‍വകലാശാലയില്‍നിന്ന് ഊര്‍ജതന്ത്രത്തിലും നിയമത്തിലും ബിരുദം നേടിയ ധന്‍കറിന് സിവില്‍ സര്‍വീസായിരുന്നു സ്വപ്നം. സിവില്‍ സര്‍വീസ് പരീക്ഷ പാസായെങ്കിലും ആഗ്രഹിച്ച പോലെ ഐ.എ.എസ്. കിട്ടിയില്ല. ഇതോടെ നിയമരംഗത്തേക്ക് ഇറങ്ങുകയായിരുന്നു. 1979ല്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തനം തുടങ്ങി.
ഇതിനിടയിലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. വി.പി. സിങ്ങിനോടുള്ള ആരാധനകൊണ്ടാണ് ജനതാദളിലെത്തിയത്. എന്നാല്‍ ദേവിലാലായിരുന്നു ധന്‍കറിന്റെ രാഷ്ട്രീയഗുരു. 1989ല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. 1989-91 കാലത്ത് ലോക്‌സഭാംഗമായി. വി.പി. സിങ് സര്‍ക്കാരില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി.ചന്ദ്രശേഖര്‍ മന്ത്രിസഭയിലും ഇതേ ചുമതല വഹിച്ചു.
1993ല്‍ കിഷന്‍ഗഢില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചു. 1993 മുതല്‍ 1998വരെ രാജസ്ഥാന്‍ നിയമസഭാംഗമായി. 2003ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. എങ്കിലും 2019ല്‍ പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെടുന്നത് വരെ ധന്‍കര്‍ ബി.ജെ.പിയുടെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
Jagdeep Dhankhar