79ാ-മത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ

79ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ 2022 ജനുവരി 10-ന് പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) പുരസ്‌കാരം പവര്‍ ഓഫ് ദ് ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിന്‍ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം. ന്യൂസിലാന്‍ഡുകാരിയാണവര്‍. ഗോള്‍ഡന്‍ ഗ്ലോബിന്റെ ചരിത്രത്തില്‍ ഇതു രണ്ടാംതവണയാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം വനിത സ്വന്തമാക്കുന്നത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് കോഡി സ്മിത്ത്മക്ഫീ മികച്ച സഹനടനായി.

മ്യൂസിക്കൽ–കോമഡി വിഭാഗത്തിൽ സ്റ്റീവെൻ സ്പീൽബെർഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയാണ് മികച്ച സിനിമ. വെസ്റ്റ്‌സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ റേച്ചല്‍ സെഗ്ലെറാണ് മികച്ച നടി. ഇതേ സിനിമയിലൂടെ അരിയാന ഡിബോസ് സഹനടിയായി.

‘ബീയിങ് ദ റികാര്‍ഡോസി’ലെ അഭിനയത്തിന് നികോള്‍ കിഡ്മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാംതവണയാണ് നികോള്‍ കിഡ്മാന്‍ ഗോള്‍ഡന്‍ ഗ്ലോബ് നേടുന്നത്. കിംങ് റിച്ചാര്‍ഡിലെ അഭിനയത്തിന് വില്‍ സ്മിത്താണ് നടന്‍ (ഡ്രാമ). വില്‍ സ്മിത്തിന്റെ ആദ്യ ഗോള്‍ഡന്‍ ഗ്ലോബാണിത്. ടെലിവിഷന്‍ സീരീസിനുള്ള ഡ്രാമാ വിഭാഗത്തില്‍ സക്‌സഷന്‍ (എച്ച്.ബി.ഒ.), കോമഡി/ മ്യൂസിക്കല്‍ വിഭാഗത്തില്‍ ഹാക്‌സ്, (എച്ച്.ബി.ഒ.) എന്നിവയാണ് പുരസ്‌കാരംനേടിയ മറ്റുള്ളവ.കൊറിയന്‍ ഡ്രാമ സ്‌ക്വിഡ് ഗെയിം താരം ഒയോങ് സു തന്റെ ആദ്യ ഗോള്‍ഡന്‍ ഗ്ലോബ് നേടി (ടെലിവിഷന്‍ വിഭാഗത്തില്‍ മികച്ച സഹനടന്‍)

ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ അഭിനേത്രിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുപ്പത്തിയൊന്നുകാരിയായ എംജെ റോഡ്രി​ഗസ് എന്ന മിഷേല അന്റോണിയ ജേ റോഡ്രി​ഗസ്. നെറ്റ്ഫ്ളിക്സ് ഷോ ആയ പോസിലെ അഭിനയത്തിലൂടെയാണ് മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള പുരസ്കാരം റോഡ്രി​ഗസ് നേടിയത്.


  • മികച്ച നടൻ (ഡ്രാമ) - വിൽ സ്മിത്ത് (ചിത്രം: കിങ് റിച്ചാർഡ്)
  • മികച്ച നടി  (ഡ്രാമ)- നിക്കോള്‍ കിഡ്മാന്‍ (ബീയിങ് ദ് റിച്ചാര്‍ഡ്). 
  • മികച്ച സഹനടന്‍ (ഡ്രാമ)- കോഡി സ്മിത്ത്-മക്ഫീ (ദി പവര്‍ ഓഫ് ദ ഡോഗ്)

  • മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- റേച്ചല്‍ സെഗ്ലര്‍ (വെസ്റ്റ് സൈഡ് സ്‌റ്റോറി) 
  • മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ആന്‍ഡ്രൂ ഗർഫീല്‍ഡ് (ടിക്, ടിക്.... ബൂം) 
  • മികച്ച സഹനടി (ഡ്രാമ)- അരിയാന ഡെബോസ്  (വെസ്റ്റ് സൈഡ് സ്‌റ്റോറി)

  • മികച്ച സംവിധായിക ജെയിന്‍ കാംപ്യൻ (ദി പവര്‍ ഓഫ്‌ ദ്‌ ഡോഗ്‌) 
  • മികച്ച തിരക്കഥാകൃത്ത്- കെന്നത്ത് ബ്രാനാ (ബെല്‍ഫാസ്റ്റ്) 
  • മികച്ച വിദേശ ഭാഷ ചിത്രം- ഡ്രൈവ് മൈ കാര്‍ (ജപ്പാന്‍) 
  • മികച്ച ആനിമേറ്റഡ് ചിത്രം- എന്‍കാന്റോ 
  • മികച്ച ഒറിജിനല്‍ സ്‌കോര്‍- ഹാന്‍സ് സിമ്മര്‍ 
  • മികച്ച ഒറിജിനല്‍ സോങ്- നോ ടൈം ടു ഡൈ (നോ ടൈം ടു ഡൈ)- ബില്ലി എലിഷ്, ഫിനെസ് കേണല്‍.

ടെലിവിഷന്‍ വിഭാഗം 

  • മികച്ച സീരീസ് (ഡ്രാമ)- സക്‌സെഷന്‍ 
  • മികച്ച ടിവി സീരീസ് ((മ്യൂസിക്കല്‍ /കോമഡി)- ഹാക്ക്‌സ് 
  • മികച്ച മിനി സീരീസ്- ദ അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ് 
  • മികച്ച നടി (ഡ്രാമ)- മിഷേല ജെ റോഡ്രി​ഗസ് (പോസ്) 
  • മികച്ച നടന്‍ (ഡ്രാമ) - ജെറമി സ്‌ടോങ് (സ്‌ക്‌സഷന്‍)
  • മികച്ച നടി (മ്യൂസിക്കല്‍ /കോമഡി)- ജീന്‍ സ്മാര്‍ട്ട് (ഹാക്ക്‌സ്) 
  • മികച്ച നടന്‍ (മ്യൂസിക്കല്‍ /കോമഡി)- ജേസണ്‍ സുഡെകിസ് (ടെഡ് ലാസോ) 
  • മികച്ച സഹനടി- സാറാ സ്‌നൂക് (സക്‌സഷന്‍) 
  • മികച്ച സഹനടന്‍- ഓ-യോങ്-സു (സ്‌ക്വിഡ് ഗെയിം)

79th Golden Globe Awards, Golden Globe Awards 2022
വളരെ പുതിയ വളരെ പഴയ